മല്ലപ്പള്ളി : ഓൾ കേരളാ റേഷൻ എംപ്ലോയിസ് ഫെഡറേഷൻ (കെ.ആർ.ഇ.എഫ് - എ.ഐ.ടി.യു.സി) ഇന്ന് നടക്കുന്ന കടയടപ്പ് സമരത്തിൽ പങ്കെടുക്കില്ല. റേഷൻ വ്യാപാരികൾക്ക് മതിയായ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് വിഭാഗം ഇന്ന് കടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഫെഡറേഷന്റെ തീരുമാനം. ജനങ്ങൾ ദുരിതത്തിൽ കഴിയുന്ന ഈ കാലഘട്ടത്തിൽ കടയടപ്പ് സമരം ജനദ്രോഹ നടപടിയാണെന്ന് ജില്ലാ പ്രസിഡന്റ് പി.ജി.ഹരികുമാർ, താലൂക്ക് പ്രസിഡന്റ് കെ.കെ. ശ്രീകുമാർ എന്നിവർ അറിയിച്ചു.