ചെങ്ങന്നൂർ : അന്യസംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച ഭക്ഷ്യ കിറ്റ് ചെങ്ങന്നൂരിൽ ഇറക്കാൻ ചുമട്ട് തൊഴിലാളികൾ. സി.ഐ.ടി.യു കല്ലിശേരി യൂണിറ്റ് അംഗങ്ങളായ ചുമട്ട് തൊഴിലാളികളാണ് കൊവിഡ് പ്രതിരോധത്തിൽ പോരാളികളായത്. ചെങ്ങന്നൂർ അസിസ്റ്റ്റ് ലേബർ ഓഫീസർ ശ്രീദേവിയുടെ അഭ്യർത്ഥന പ്രകാരമാണ് തൊഴിലാളികൾ രംഗത്തെത്തിയത്. കല്ലിശേരി യൂണിറ്റ് കൺവീനർ രാകേഷ്, അംഗങ്ങളായ പ്രവീൺ, പ്രകാശ് ലാൽ, റ്റിജോ എന്നിവരുടെ നേതൃത്വത്തിൽ മുണ്ടൻ കാവിലെ ഗോഡൗണിൽ കിറ്റുകൾ സൗജന്യ ഇറക്കി നൽകുകയായിരുന്നു.