ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 3451ാം ബുധനൂർ വടക്ക് ശാഖായോഗ ദൈനംദിനപ്രവർത്തനങ്ങൾ മുടക്കം കൂടാതെ നടത്തുന്നതിനായി യൂണിയൻ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചു. ശാഖായോഗം പ്രസിഡന്റ് നേരത്തെ വിദേശത്ത് പോയതിനാലും ഇപ്പോൾ നിലവിലെ വൈസ് പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റി അംഗം എന്നിവർ രാജി വെച്ചിതിനാലുമാണ് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്. ഗുരുക്ഷേത്രം, ഗണപതി, ശാരദദേവീ ക്ഷേത്രം എന്നിവ ഉൾക്കൊള്ളുന്ന ശാഖയുടെ പ്രവർത്തനം സ്തംഭിക്കുമെന്ന അവസ്ഥയിലാണ് ഡോ.എം.പി വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ദയകുമാർ ചെന്നിത്തലയെ അഡ്മിനിസ്‌ട്രേറ്ററായും ഹരിലാൽ ഉളുന്തി, ഹരിപാല മൂട്ടിൽ, ശാഖാ അംഗങ്ങളായ ടി.എ. തമ്പി, എൻ.സതീഷ് കുമാർ, സുഭാഷ് ഗോപി, ജിതേഷ്, ശ്രീജിത്ത്, രാഹുൽ, രതീഷ്, മനു മന്മഥൻ, അജി, സുരാജ്, സുമിത്ര രമേശ് എന്നിവർ ഉൾപ്പെടുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ച് യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ ഉത്തരവ് ഇറക്കിയത്. കമ്മിറ്റി ശാഖാ ഭരണവും റെക്കാർഡുകളും മുൻ സെക്രട്ടറിയിൽ നിന്നും ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചു.