പത്തനംതിട്ട : പുന്നലത്ത്പടി കണിയാംപടിക്കൽ പൊന്നമ്മ ഗോപിനാഥന്റെ മകൻ അജികുമാർ കെ. പി. (51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ : അജിത അജി (ദുബായ്) ചുരുളിക്കോട് കണിപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ : അഞ്ജലി അജി (കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ബി. എസ്‌സി സുവോളജി 3-ാം വർഷ വിദ്യാർഥിനി), അഭിഷേക് അജി (പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കന്ററി സ്‌കൂൾ 9-ാം ക്ലാസ്സ് വിദ്യാർത്ഥി).