മലയാലപ്പുഴ : ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പൊതീപ്പാട് ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എൽ. ഷീല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷാജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എലിസബത്ത് രാജു, എസ്. ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്‌ജേഷ്, രജനീഷ്, വളർമതി, മെമ്പർ സെക്രട്ടറി ആർ. സുമാഭായി, സി.ഡി.എസ് അക്കൗണ്ടന്റ് വീണ എന്നിവർ സംസാരിച്ചു.