പത്തനംതിട്ട : രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിക്കുന്നതിനുള്ള പൾസ് ഓക്‌സീമീറ്റർ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ എല്ലാ ആശാവർക്കർമാർക്കും വിതരണം ചെയ്തു. പഞ്ചായത്ത് പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ പൾസ് ഓക്‌സീമീറ്ററിന്റെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ കുമാരി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു.