ചെങ്ങന്നൂർ: വീടിനുചുറ്റും വെള്ളം കയറി രണ്ട് ദിവസമായി ഒറ്റപ്പെട്ടു കഴിഞ്ഞ വൃദ്ധയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചെന്നിത്തല തെക്ക് കന്നേത്തറ ജംഗ്ഷന് സമീപം മൈതാന കുന്ന് പുത്തൻതറയിൽ കുഞ്ഞുകുഞ്ഞമ്മ (75) യെയാണ് രക്ഷപ്പെടുത്തിയത്. 17ാം വാർഡ് പഞ്ചായത്ത് അംഗം അഭിലാഷ് തൂമ്പിനാത്താണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. കുഞ്ഞുകുഞ്ഞമ്മയെ വലിയ ചെമ്പിൽ ഇരുത്തിയാണ് ഒരാൾ പൊക്കത്തിൽ വെള്ളം കയറിയ വയലിലൂടെ കരയിലെത്തിച്ചത്. തുടർന്ന് തൃപ്പെരുന്തുറ ഗവ.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു.