പന്തളം: പറന്തലിൽ വെള്ളം കയറി ദുരിതം അനുഭവിക്കുന്ന കുടുംബത്തിന് നിയുക്ത എം എൽ എ. ചിറ്റയം ഗോപകുമാർ ഭക്ഷണ സാധനങ്ങൾ എത്തിച്ചു. പറന്തൽ തോടിന് അടുത്തുള്ള വയലിൽ താമസിക്കുന്ന ഭാസുരനും കുടുംബത്തിനുമാണ് സഹായം എത്തിച്ചത് സി പി എം ലോക്കൽ സെക്രട്ടറി രാകേഷ്, പഞ്ചായത്ത് മെമ്പർ പ്രിയ, ഡി.വൈ.എഫ്. ഐ. നേതാവ് ഉദയൻ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.