ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ബുധനൂർ വടക്ക് 3451ാം ശാഖാ യോഗത്തിൽ കൊവിഡ് ബാധിച്ച കുടുംബത്തിന് ഭക്ഷ്യധാന്യം, മരുന്ന്, പച്ചക്കറി എന്നിവയുടെ കിറ്റുകൾ വിതരണം ചെയ്തു. യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ, കൺവീനർ ജയലാൽ.എസ് പടിത്തറ എന്നിവരുടെ നിർദ്ദേശപ്രകാരം ശാഖായോഗം അഡ്മിനിസ്‌ടേറ്റർ ദയകുമാർ ചെന്നിത്തലയുടെ സാന്നിദ്ധ്യത്തിൽ യൂണിയൻ കമ്മിറ്റി അംഗം ഹരിലാൽ ഉളുന്തി കിറ്റുകൾ ശാഖ കമ്മിറ്റി അംഗങ്ങളായ സതീഷ്, സുഭാഷ് ഗോപി, അജി എന്നിവർക്ക് വിതരണത്തിനായി കൈമാറി. കമ്മിറ്റി അംഗങ്ങളായ സുമിത്ര രമേശ്, ശ്രീജിത്, രാഹുൽ ശാന്തി എന്നിവർ രോഗബാധിതരായവരുടെ വീടുകളിൽ കിറ്റുകൾ എത്തിച്ചു.