പത്തനംതിട്ട : ജില്ലയിൽ വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള സ്‌കൂൾ കൗൺസലിംഗ് സെന്ററുകളിൽ സ്‌കൂൾ കൗൺസിലർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുളള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 18നും 40 നും ഇടയിൽ. അടിസ്ഥാന യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നും മെഡിക്കൽ ആൻഡ് സൈക്കാർട്ടിക്ക് സോഷ്യൽ വർക്കിൽ എം.എസ്.ഡബ്ല്യു അല്ലെങ്കിൽ എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കിൽ എം.എ/എം.എസ്.സി അപ്ലൈഡ് സൈക്കോളജി ഡിഗ്രി. കൗൺസലിംഗിൽ ആറു മാസത്തിൽ കുറയാതെയുളള പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 15ന് വൈകിട്ട് 5 ന് മുമ്പായി ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഈ തസ്തികയിലേക്ക് മുമ്പ് അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും വിശദവിവരങ്ങൾക്കും ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയം, കാപ്പിൽ ആർക്കേഡ്, ഡോക്ടേഴ്‌സ് ലെയിൻ, പത്തനംതിട്ട എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ:0468 2966649.