ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിൽ കൊവിഡ് വ്യാപിക്കുന്നു. പഞ്ചായത്തിൽ മൂന്നുറിലധികം ആളുകളാണ് ചികിത്സയിലുള്ളത്. 3, 4, 5, 13 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി. ഇതിൽ 4, 5 വാർഡുകളിൽ മുപ്പതോളം പേരാണ് ചികിത്സയിൽ കഴിയുന്നത്. മൂന്നാം വാർഡിലെ നന്നാട് തെക്കുംമുറി പാലം മുതൽ പുന്നാറ്റുശേരിപടി വരെയും ചെല്ലുപുഞ്ചയിൽ കോളനി റോഡ് മുതൽ തോട്ടിയീടി വരെയുള്ള ഭാഗമാണ് കണ്ടെയ്ൻമെന്റ് സോണാക്കിയിരിക്കുന്നത്.