തിരുവല്ല: നഗരസഭയുടെയും തുകലശേരി ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും നേതൃത്വത്തിൽ കൊവിഡ് മുക്തരായവരുടെ വീടുകളും പരിസരവും അണുവിമുക്തമാക്കി. നഗരസഭ 29-ാം വാർഡിലെ കൊവിഡ് മുക്തരുടെ വീടുകളിലാണ് അണുനശീകരണ പ്രവർത്തനം നടത്തിയത്. നഗരസഭ കൗൺസിലർ ശ്രീനിവാസ് പുറയാറ്റിന്റെ നേതൃത്വത്തിൽ രതീഷ് ശർമൻ, മുകേഷ് കാവിലേത്ത്, രഞ്ജിത്ത് കുമാർ, ഉണ്ണി പുറയാറ്റ്, വിജയൻ തുടങ്ങിയവർ ചേർന്നാണ് അണുനശീകരണ പ്രവർത്തനം നടത്തിയത്. വരും ദിവസങ്ങളിൽ മറ്റ് വാർഡുകളിലും അണു നശീകരണ പ്രവർത്തനം നടത്തുമെന്ന് നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ പറഞ്ഞു.