പന്തളം: പന്തളം കൊട്ടാരം കുടുംബാംഗം പന്തളം മംഗള വിലാസം കൊട്ടാരത്തിൽ ശ്യാമള വർമ്മ (79) മുംബെയിൽ നിര്യാതയായി. സംസ്‌കാരം അവിടെ നടത്തി. പരേതനായ തൃപ്പൂണിത്തുറ കോതമംഗലത്തു മഠത്തിൽ രവിവർമ്മയുടെ ഭാര്യയാണ്. മക്കൾ: ബിന്ദു, വിനയ് വർമ്മ. മരുമക്കൾ: സഞ്ജയ്, തൃപ്തി. രാജകുടുംബാംഗത്തിന്റെ മരണത്തെ തുടർന്നുള്ള ആശൂലം കാരണം പന്തളം വലിയകോയിക്കൽ ക്ഷേത്രം ഈ മാസം 21 വരെ അടച്ചു.