18-omallur-domicilary
ഓമല്ലൂർ ഗ്രാമപഞ്ചായത്ത് ആരംഭിച്ച ഡോമിസ്യയലറി കെയർ സെന്ററിന്റെ പ്രവർത്തനം ഭദ്രദീപം തെളിയിച്ചതിനു ശേഷം,ഡോക്ടർ സാമുവൽ മാർ ഐറേനിയോസ് സംസാരിക്കുന്നു.

ഓമല്ലൂർ : ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡോമിസ്യലറി കെയർ സെന്ററിന്റെ(ഡി.സി.സി.) പ്രവർത്തനം പുത്തൻപീടിക മഡോണ ഇന്റർനാഷണൽ സ്‌കൂളിൽ പ്രവർത്തനമാരംഭിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപത അദ്ധ്യക്ഷൻ ഡോക്ടർ സാമുവേൽ മാർ ഐറേനിയോസ് ഭദ്രദീപം തെളിയിച്ചു. വീട്ടിൽ നിന്ന് അകന്ന ഭവനമായി ഇതിനെ കാണണമെന്നും വീടുകളിൽ താമസിച്ച് മറ്റുള്ളവർക്ക് രോഗം പകർത്താതെ ഇതുപോലെയുള്ള സെന്ററുകളിലേക് മാറുവാൻ തയാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഈ പ്രവർത്തനം നടത്തിയ ഓമല്ലൂർ ഗ്രാമപഞ്ചായത്തിനെ അഭിനന്ദിക്കുകയും ഇതുപോലെയുള്ള സെന്ററുകൾ ഉണ്ടായാൽ കൂടുതൽ രോഗികൾ ഉണ്ടാകാതെ ഇരിക്കുമെന്നും തിരുമേനി പറഞ്ഞു. ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.മനോജ് കുമാർ എസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കകമ്മിറ്റി ചെയർമാൻ സാലി തോമസ്, വാർഡ് മെമ്പർമാരായ അന്നമ്മ, സുരേഷ് ഓലിതുണ്ടിൽ,പഞ്ചായത്ത് സെക്രട്ടറി രാജീവ്.പിഎന്നിവർ പങ്കെടുത്തു.