veena
മെഴുവേലി ഗ്രാമപഞ്ചായത്ത് ഡൊമിസിലി കെയർ സെന്റർ പ്രവർത്തനോദ്ഘാടനം ഇലവുംതിട്ട ബോധി ഹോസ്പിറ്റലിൽ നിയുക്ത എം.എൽ.എ വീണാജോർജ് നിർവഹിക്കുന്നു

ഇലവുംതിട്ട : മെഴുവേലി ഗ്രാമപഞ്ചായത്ത് ഡൊമിസിലി കെയർ സെന്റർ പ്രവർത്തനോദ്ഘാടനം ഇലവുംതിട്ട ബോധി ഹോസ്പിറ്റലിൽ ആറന്മുള എം.എൽ.എ വീണാജോർജ് നിർവഹിച്ചു. 55 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, അനിലാ ചെറിയാൻ, വി.വിനോദ്, ഡി. ബിനു, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.