മല്ലപ്പള്ളി : പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കേന്ദ്ര ഗവണ്മെന്റ് അനുവദിച്ച സൗജന്യ റേഷൻ മേയ്, ജൂൺ മാസങ്ങളിൽ ലഭിക്കുമെന്ന് താലൂക്ക് സപ്ലെ ഓഫീസർ അറിയിച്ചു. എ.എ.വൈ, പി.എച്ച്.എച്ച്. (മഞ്ഞ, പിങ്ക് ) വിഭാഗത്തിലുള്ള റേഷൻ കാർഡിലെ എല്ലാ അംഗങ്ങൾക്കും 4 കിലോ അരിയും (പുഴുക്കലരി/പച്ചരി) 1 കിലോ ഗോതമ്പും വീതം സൗജന്യമായി ലഭിക്കും. മേയ് മാസ വിഹിതം വിതരണം ആരംഭിച്ചു. ഉപഭോക്താക്കൾക്കുള്ള പരാതികൾ 0469 2782374, 9188527351, 9188527616 എന്നീ നമ്പറുകളിൽ അറിയിക്കാം.