കോന്നി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വള്ളിക്കോട് പഞ്ചായത്ത് കൈപ്പട്ടൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിൽ ആരംഭിച്ച ഡൊമിസിലറി കെയർ സെന്റർ നിയുക്ത കോന്നി എം.എൽ. എ.അഡ്വ.കെ.യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി.ജോൺ,കോന്നി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിജി സജി, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ജോസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുഭാഷ് ജി. നടുവിലേത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്ന രാജൻ, പഞ്ചായത്ത് അംഗങ്ങളായ സുധാകരൻ എം.വി., ജയശ്രീ ജെ.,ലക്ഷ്മി ജി., പ്രസന്നകുമാരി. എൻ.എ, ആതിര എം,പി.ജെ. അജയകുമാർ,ജോൺ ജി.,പി.എസ്.കൃഷ്ണകുമാർ,രാജു നെടുവംപുറം,സംഗേഷ് ജി. നായർ തുടങ്ങിയവർ പങ്കെടുത്തു.