ചെങ്ങന്നൂർ : കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ വീടുകളിലെ കന്നുകാലികൾക്ക് തീറ്റയുമായി യൂത്ത് കോൺഗ്രസ്. തിരുവൻവണ്ടൂർ പഞ്ചായത്തിലെ കൊവിഡ് ബാധിതരുടെ വീടുകളിലാണ് കന്നുകാലികൾക്ക് തീറ്റ എത്തിച്ച് നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം വരുൺ മട്ടക്കലിന്റെ നിർദ്ദേശത്തെ തുടർന്ന് തിരുവൻവണ്ടൂർ മണ്ഡലം പ്രസിഡന്റ് ടോണി ഈപ്പൻ, യൂത്ത് കെയർ പ്രവർത്തകരായ ലിജോ, ദേവദാസ്, ഷിജോ, മിഥുൻ ബിജു, അനന്തു എന്നിവരുടെ നേതൃത്വത്തിലാണ് തീറ്റ എത്തിച്ച് നൽകിയത്.