dcc
കവിയൂർ ഗ്രാമപഞ്ചായത്ത് കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കവിയൂർ ഗ്രാമ പഞ്ചായത്തിൽ കൊവിഡ് ഗൃഹവാസ പരിചരണ കേന്ദ്രം തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേശ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കവിയൂർ മാർത്തോമാ റെസിഡൻഷ്യൽ സ്കൂളാണ് ഡൊമിസിലറി കൊവിഡ് കെയർ സെന്റർ ആക്കിയിരിക്കുന്നത്. 50 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്, നിലവിൽ ഒരു നഴ്സ്, നഴ്സിംഗ് പഠനം പൂർത്തിയാക്കിയ നാല് പേർ, 6 ശുചീകരണ തൊഴിലാളികൾ, ആംബുലൻസ് ഉൾപ്പെടെ അഞ്ചു വാഹനങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.