തിരുവല്ല: കടപ്ര ഗ്രാമപഞ്ചായത്തിലെ ഡൊമിസിലറി കെയർ സെന്റർ പരുമല സെന്റ് ഗ്രിഗോറിയോസ് നഴ്സിംഗ് കോളേജിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോബിൻ പരുമല അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മേഴ്‌സി എബ്രഹാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രാജേശ്വരി ആർ, ജിവിൻ പുളിമ്പള്ളിൽ, ബ്ലോക്ക് മെമ്പർ ലിജി ആർ.പണിക്കർ, മെമ്പർമാരായ സൂസമ്മ പൗലോസ്, ജോമോൻ കുരുവിള, മിനി ജോസ്, പാർവതി എസ്, അഞ്ജുഷ വി, ഷാജികുഞ്ഞു,വിമല ബെന്നി, സോജിത്ത് സോമൻ, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ശിവദാസ് യു.പണിക്കർ, അംഗം ജോസ് വി.ചെറി, പഞ്ചായത്ത് സെക്രട്ടറി എസ്.വിജയ്, മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മി ദിവാകരൻ എന്നിവർ പങ്കെടുത്തു.