congress
കോൺഗ്രസിന്റെ നേതൃത്വത്തിൽ കവിയൂരിലെ കാത്തിരിപ്പുകേന്ദ്രം അണുവിമുക്തമാക്കുന്നു

തിരുവല്ല: കാടുകയറി കിടന്ന നടപ്പാതകൾ സഞ്ചാരയോഗ്യമാക്കിയും കൊവിഡ് ബാധിതരുടെ ഭവനങ്ങളും കാത്തിരിപ്പ് കേന്ദ്രവും കുരിശടിയും തുടങ്ങിയ പൊതുസ്ഥലങ്ങളും കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസിന്റെയും ആഭിമുഖ്യത്തിൽ പി.പി.ഇ കിറ്റ് ധരിച്ച് അണുവിമുക്തമാക്കി. കൊവിഡ് രോഗികൾക്ക് ആവശ്യമായ സഹായങ്ങളും എത്തിച്ചുകൊടുത്തു. മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലത്തിന്റെ നേതൃത്വത്തിൽ എബിൻ മറിയാമ്മ ജോൺ, ജിനു ബ്രില്യന്റ്, ലിൻസി മോൻസി, അശോകൻ, റൂബൻ, ജിനു മാത്യു, ഡെന്നീസ് ജോൺസൺ, കാർത്തിക, സനോജ്, വിനോദ് വറുഗീസ് ജയ്മോൻ എന്നിവർ പങ്കെടുത്തു.