അടൂർ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അനധികൃതമായി പച്ചമണ്ണ് കടത്താൻ ശ്രമിച്ച ടിപ്പറും ജെ.സി.ബിയും അടൂർ പൊലീസ് പിടിച്ചെടുത്തു. ഇന്നലെ രാവിലെ ആറരയോടെ തെങ്ങമം ചെറുകുന്നത്തുനിന്നാണ് പിടികൂടിയത്. തഴവ പനക്കൽ തെക്ക് വീട്ടിൽ വിജയൻപിള്ള (42) , തമിഴ്നാട് നാമക്കൽ കനവായിപെട്ടി സ്വദേശി ശരവണൻ (31) എന്നിവരെ അറസ്റ്റുചെയ്തു..