തിരുവല്ല: കൊവിഡും വെള്ളപ്പൊക്കവും മൂലം ദുരിതത്തിലായ അപ്പർകുട്ടനാട്ടിലെ കുടുംബങ്ങൾക്ക് തിരുവല്ല സ്നേഹ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ചെയർമാൻ ജയിംസ് മാത്യു, കോർഡിനേറ്റർ വിഷ്ണു പുതുശ്ശേരി, ജോർജ്ജ് വി.സ്കറിയ, രാജു മുട്ടാർ, രതീഷ് ശർമ്മൻ എന്നിവർ നേതൃത്വം നൽകി.