അടൂർ: കൊവിഡുമായി ബന്ധപ്പെട്ട് അടൂർ നഗരസഭയിലെ 28 വർഡുകൾക്കുമായി 50 പൾസ് ഓക്സീ മീറ്ററുകൾ നൽകി സമൂഹ മാദ്ധ്യമ കൂട്ടായ്മ ഗ്ലോബൽ അടൂർ മാതൃകയായി. അടൂർ മുൻസിപ്പാലിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ അടൂർ ഭാരവാഹികളായ അടൂർ പ്രദീപ്, വിബി വർഗീസ് എന്നിവർ മുൻസിപ്പൽ ചെയർമാൻ ഡി.സജിക്ക് ഓക്സിമീറ്ററുകൾ കൈമാറി. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ദിവ്യ റെജി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോണി റെൻജി, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം രമേഷ് വരിക്കോലിൽ, കൗൺസിലർന്മാരായ കെ.മഹേഷ് കുമാർ,അഡ്വ.എസ്.ഷാജഹാൻ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് എന്നിവർ പങ്കെടുത്തു.