19-elavumthitta-police
കണ്ടയ്ൻമെന്റ് സോണായ മെഴുവേലി പഞ്ചായത്ത് പത്താം വാർഡിലെ പത്ത് കുടുംബങ്ങൾക്ക് ഒരാഴ്ചക്കാലത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ് എസ്എച്ച്ഒ എം.രാജേഷിന്റെ നേതൃത്വത്തിൽ എത്തിച്ചുനല്കുന്നു

ഇലവുംതിട്ട: കൊവിഡ് പോസിറ്റീവ് രോഗികളുടെ കുടുംബങ്ങളിലും ക്വാറണ്ടയ്‌നിൽ കഴിയുന്നവർക്കും സഹായവുമായി ഇലവുംതിട്ട ജനമൈത്രി പൊലീസ്. കണ്ടയ്ൻമെന്റ് സോണായ മെഴുവേലി പഞ്ചായത്ത് 10-ാം വാർഡിലെ 10 കുടുംബങ്ങൾക്ക് ഒരാഴ്ചക്കാലത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റാണ് എസ്.എച്ച്.ഒ എം.രാജേഷിന്റെ നേതൃത്വത്തിൽ എത്തിച്ചുനല്കിയത്. എ.എസ്.ഐ ജെ ബിനോജ്, പൊലീസ് അസോസിയേഷൻ ജില്ലാ ജോ.സെക്രട്ടറി കെ.എസ് സജു, എസ് ശ്രീജിത്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷ, ആർ.പ്രശാന്ത്, വാർഡ് മെമ്പർ രജനി അശോകൻ, ജനമൈത്രി പൊലീസ് വാളണ്ടിയർമാരായ അജോ അച്ചൻകുഞ്ഞ്, അഖിൽ, സ്മിതാ നായർ, രെജിത, ആതിര ഷാജി,രെഞ്ചു എന്നിവർ നേതൃത്വം നല്കി.