19-sob-thankappan
പി. സി. തങ്കപ്പൻ

ചിറ്റാർ :പാമ്പിനി(അഞ്ചുമുക്ക് )മഞ്ജു വിലാസം പി. സി. തങ്കപ്പനെ (63) റബർതോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വിറക് ശേഖരിക്കുന്നതിന് വേണ്ടി ഇന്നലെ രാവിലെ എട്ടരയോടെ വീട്ടിൽ നിന്ന് പോയതാണ്. തിരിച്ചുവരാൻ താമസിച്ചപ്പോൾ അന്വേഷിച്ചുപോയ മകൻ മനോജാണ് റബർ തോട്ടത്തിൽ മരിച്ചു കിടക്കുന്നത് കണ്ടത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. മരണാനന്തരം നടത്തിയ പരിശോധനയിൽ കൊവി‌ഡ് സ്ഥിരീകരിച്ചു.