ചെങ്ങന്നൂർ: അടുത്തടുത്ത ദിവസങ്ങളിൽ പോത്തുകൾ ചത്ത സംഭവത്തിൽ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പുലിയൂർ പാറപ്പുറത്ത് ഓമനക്കുട്ടന്റെ ഉടമസ്ഥതയിലുള്ള രണ്ട് പോത്തുകളാണ് ചത്തത്. സംഭവത്തിൽ സംശയം ഉണ്ടെന്ന ഓമനക്കുട്ടന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. പോത്തുകളുടെ പോസ്റ്റുമോർട്ടം നടത്തി. റിപ്പോർട്ട് കിട്ടിയ ശേഷമേ മരണ കാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.