ചെങ്ങന്നൂർ: കൊവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും സഹായമെത്തിക്കാൻ എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയുടെ സ്‌നേഹ വണ്ടികൾ ഓടിത്തുടങ്ങി. സി.പി.എം എരിയാ സെക്രട്ടറി എം.എച്ച് റഷീദ് ഫ്‌ളാഗ് ഓഫ് ചെയ്തു. എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റ് സോനു പി.കുരുവിള, സെക്രട്ടറി ആസിഫ്, യൂസഫ്, കമ്മിറ്റി അംഗങ്ങളായ ആസിം അനിൽ, സുരാജ്, ദീപക്, മിഥുൻ തുടങ്ങിയവർ പങ്കെടുത്തു.