ചെങ്ങന്നൂർ: തിരുവൻമണ്ടൂർ ക്ഷേത്രത്തിൽ നടന്നുവന്ന ഗോശാലകൃഷ്ണ വിഗ്രഹ ലബ്ധി സ്മാരക യജ്ഞം സമാപിച്ചു. 51 ദിവസമായി നടന്നുവന്ന യജ്ഞം കൊവിഡ് പശ്ചാത്തലത്തിൽ ആചാരപരമായ ചടങ്ങുകളായി ചുരുക്കിയിരുന്നു. യജ്ഞത്തിന്റെ ഭാഗമായി നടത്താറുള്ള ഗജമേളയും ഒഴിവാക്കിയിരുന്നു. ഏഴ് ഘട്ടങ്ങളിലായി നടത്തിയ സപ്താഹ യജ്ഞവും സമാപിച്ചു. യജ്ഞത്തിന് സമാപനം കുറിച്ച് തന്ത്രി അഗ്‌നിശർമൻ വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയിറക്ക് നടത്തി. തുടർന്ന് അവഭൃതസ്‌നാനം നടന്നു. യജ്ഞ സമാപനത്തിന് നടത്താനിരുന്ന ഗോദാനം പ്രതിഷ്ഠാ വാർഷിക ദിനത്തിൽ നടത്തുമെന്ന് ജനറൽ കൺവീനർ സന്തോഷ് മാലിയിൽ അറിയിച്ചു.