ചെങ്ങന്നൂർ : ജില്ലാ ആശുപത്രിയിലെ മാതൃശിശു വിഭാഗത്തിൽ ചോർച്ച. കുട്ടികളേയും ഗർഭിണികളേയും പ്രവേശിപ്പിച്ചിരിക്കുന്ന കെട്ടിടത്തിന്റെ കോണിപ്പടികളിലും തറയിലുമാണ് വെള്ളം കെട്ടികിടക്കുന്നത്. ബഹുനില കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഫൈബർ ഷീറ്റുകൾ പൊട്ടിയതാണ് മഴവെള്ളം താഴേക്ക് വീഴാൻ കാരണം. കേന്ദ്ര സർക്കാർ 10 കോടിയും സംസ്ഥാന സർക്കാർ രണ്ടുകോടിയും മുടക്കി ആധുനീക രീതിയിൽ നിർമ്മിച്ച് 2019ൽ പ്രവർത്തനം ആരംഭിച്ച കെട്ടിടത്തിലാണ് ചോർച്ചയുണ്ടായിരിക്കുന്നത്.