പത്തനംതിട്ട : കൊവിഡ് രണ്ടാം തരംഗത്തിലും രക്ത ക്ഷാമം പരിഹരിക്കാൻ റെഡ് ഈസ് ബ്ലഡ് കേരള സംഘടന സജീവമാകുന്നു. പത്തനംതിട്ടയിൽ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് ഈ സംഘടന. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രക്ത ക്ഷാമം പരിഹരിക്കുവാൻ ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുകയാണ് സംഘടന. രോഗികൾക്ക് ആവശ്യമായ മരുന്നുകൾ എത്തിച്ചു നൽകുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തുക, രാത്രി കാലങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാർ, ആശുപത്രി ജീവനക്കാർ ,ആരോഗ്യപ്രവർത്തകർ എന്നിവർക്ക് ചായയും മറ്റു സഹായങ്ങളും എത്തിച്ചു നൽകുക തുടങ്ങിയ പ്രവർത്തനങ്ങളിലും സജീവമാണ്.