നെടുമ്പ്രം: പഞ്ചായത്തിലെ കൊവിഡ് ബാധിധരായ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യകിറ്റും നൽകി നെടുമ്പ്രം സർവീസ് സഹകരണബാങ്ക്. ബാങ്ക് പ്രസിഡന്റ് എ.വിനയചന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരിക് കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടർ ബോർഡംഗം ബിനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി മനുഭായി, കമ്മിറ്റി അംഗങ്ങൾ ചാക്കോ ചെറിയൻ. വി.കെ.കുര്യൻ, ടി.വി. വിജയകുമാർ,തങ്കച്ചൻ പി.ഇ.,സജീവ് കുമാർ എന്നിവർ പ്രസംഗിച്ചു.