ചെങ്ങന്നൂർ: നിയുക്ത മന്ത്രി സജി ചെറിയാന് ആശംസ അറിയിച്ച് സി.പി.എം ഏരിയാ സെക്രട്ടറി എം.എച്ച് റഷീദ്. ചെങ്ങന്നൂർ നിവാസികൾക്ക് ഏറ്റവും സന്തോഷ പ്രദമായ ദിനമാണെന്നും വികസന മുരടിപ്പായിരുന്ന ചെങ്ങന്നൂരിനെ വികസന കുതിപ്പിലേക്ക് ഉയർത്തുവാൻ സജി ചെറിയാന്റെ പ്രവർത്തനം കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ ടീം അംഗമായിരുന്നുകൊണ്ട് കേരളത്തെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കാൻ ഏറ്റവും ഉജ്ജ്വല പ്രവർത്തനം കാഴ്ച്ചവെയ്ക്കാൻ സജി ചെറിയാന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.