ചെങ്ങന്നൂർ: കേരള ജനതയുടെ ഹൃദയമിടുപ്പ് മനസിലാക്കി അഞ്ച് വർഷക്കാലം പ്രവർത്തിച്ച സർക്കാരിന്റെ തുടർച്ചയിൽ ഒരു അംഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് നിയുക്ത മന്ത്രി സജി ചെറിയാൻ പറഞ്ഞു. കൊഴുവല്ലൂരിലെ വീട്ടിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ വളരെ കാര്യക്ഷമമായും സുധാര്യമായും പ്രവർത്തനം കാഴ്ചവെക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.