തിരുവല്ല: തിരുമൂലപുരം സ്വദേശിനിയായ വയോധികയ്ക്ക് അഗ്നിരക്ഷാസേന ജീവൻരക്ഷാ മരുന്ന് എത്തിച്ചു നൽകി. കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡയാലിസിസ് ചികിത്സയിൽ തുടരുന്ന തിരുവല്ല നഗരസഭയിലെ 17-ാം വാർഡിലെ ഇരുവെള്ളിപ്പറ സ്വദേശിനിയായ 75 കാരിക്കാണ് മരുന്നെത്തിച്ച് നൽകിയത്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ തിരുവല്ലയിലെങ്ങും മരുന്ന് ലഭിക്കാത്ത സാഹചര്യത്തിൽ ബന്ധുക്കൾ വാർഡ് കൗൺസിലർ ഷീജ കരിമ്പുംകാലയെ അറിയിക്കുകയായിരുന്നു. ഇവരുടെ അഭ്യർത്ഥന പ്രകാരം ഉദ്യോഗസ്ഥർ മരുന്ന് തിരുവല്ലയിൽ എത്തിച്ചുനൽകി.