പത്തനംതിട്ട. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ ആനപ്പാറ സ്വദേശി ജാസ്മിൻ റഹിമിന് ( 45 ) ഗുരുതര പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ആയിരുന്നു സംഭവം. റിംഗ് റോഡിൽ സ്റ്റേഡിയം ഭാഗത്ത് നിന്ന് വെട്ടിപ്രം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കോഴഞ്ചേരി ഭാഗത്ത് നിന്നാണ് ആംബുലൻസ് എത്തിയത്. ഇടിയുടെ ആഘാതത്തിൽ കാറിനെ ആംബുലൻസ് പത്ത് മീറ്ററോളം വലിച്ചുകൊണ്ടു പോയി. ഈ ആംബുലൻസിൽ തന്നെയാണ് ജാസ്മിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.