മല്ലപ്പള്ളി:: ആനിക്കാട് ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ 12 കുടുബശ്രീ യൂണിറ്റുകളിലെ പ്രവർത്തകർ പിണറായി സർക്കാരിന്റെ രണ്ടാമൂഴം ആഘോഷിച്ചത് മനോദൗർബല്യമുള്ളവർക്ക് വിരുന്നൊരുക്കിയാണ്. സത്യപ്രതിജ്ഞ ദിനത്തിൽ മല്ലപ്പള്ളി നെല്ലിമൂട് കാരുണ്യഭവനിലെ അന്തേവാസികളായ 200 ആളുകൾക്ക് ഉച്ചഭക്ഷണം ഒരുക്കി നൽകിയതിന് പുറമെ മധുരവിതരണവും നടത്തി. വാർഡ് മെമ്പർ മാത്യുസ് കല്ലുപുര, കുടുബശ്രീ ചെയർപേഴ്സൺ ഉഷാ പ്രസന്നൻ, പ്രവർത്തകരായ മുൻഗ്രാമപഞ്ചായത്ത് അംഗം ഷീബാ ജോസഫ്, ഷൈജി മാത്യൂസ്, സന്നദ്ധ പ്രവർത്തകരായ ജോസഫ് ഐസക്ക്, വിശാഖ് വിശ്വൻ, ഷിബിൻ എൻ.എസ്., സോണി കെ. മാത്യു, ജോബിൻ സി. ജോയ്, ജോമോൻ ജോയ്, ജിബിൻ, മെറിൻ കെ. എന്നിവർ നേതൃത്വം നൽകി.