തിരുവല്ല: കൊവിഡ് ബാധിച്ച് മലയാളി നഴ്സ് കുവൈറ്റിൽ മരിച്ചു. വള്ളംകുളം ശ്യാംവിലാസത്തിൽ ശ്യാം കുമാറിന്റെ ഭാര്യ ആശാ ശ്യാം (37) ആണ് മരിച്ചത്. കുവൈറ്റിൽ ശാരീരിക വൈകല്യമുള്ള കുട്ടികളുടെ ചികിത്സാ കേന്ദ്രത്തിൽ നഴ്സ് ആയി ജോലി ചെയ്തുവരികയായിരുന്നു . കൊവിഡ് ബാധിതയായി 16 ദിവസമായി കുവൈറ്റ് ഇന്റർനാഷണൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെയാണ് മരിച്ചത്. മൃതദേഹം കുവൈറ്റിൽ സംസ്കരിച്ചു. മക്കൾ: ശ്രേയ , തംബുരു.