ചെങ്ങന്നൂർ: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനും നിയുക്ത മന്ത്രിമാർക്കും ചെങ്ങന്നൂരിൽ നിന്ന് ആദ്യമായി മന്ത്രിസഭയിൽ അംഗമാകുന്ന സജി ചെറിയാനും സഭാംഗമായ വീണാ ജോർജിനും മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനം അനുമോദനവും ആശംസയും അറിയിച്ചു. നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്താൻ സർക്കാരിന് കഴിയട്ടെ എന്ന് ഭദ്രാസന സഹായ മെത്രാപ്പോലിത്ത ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, ഭദ്രാസന സെക്രട്ടറി ഫാ.മാത്യു എബ്രഹാം കാരയ്ക്കൽ എന്നിവർ പറഞ്ഞു.