ഇലവുംതിട്ട : ജനമൈത്രി പൊലീസിന്റെയും വാർഡ് ജാഗ്രതാ സമിതിയുടെയും നേതൃത്വത്തിൽ അണു നശീകരണം നടത്തി. പൊലീസ് സ്റ്റേഷൻ, ഹോമിയോ ആശുപത്രി, റേഷൻകട എന്നിവ ഉൾപ്പടെ മെഴുവേലി പഞ്ചായത്ത് 12-ാം വാർഡിലുള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അണുവിമുക്തമാക്കി. എസ്എച്ച്ഒ എം.രാജേഷ് ഉദ്ഘാടനം ചെയ്തു. വാർഡം ശ്രീദേവി ടോണി, പൊലീസ് അസോസിയേഷൻ ജില്ലാ ജോ.സെക്രട്ടറി കെ.എസ്. സജു,എസ്.ശ്രീജിത്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്. അൻവർഷ, ആർ. പ്രശാന്ത്, പോലീസ് വോളൻ്റിയർമാരായ അജോ അച്ചൻകുഞ്ഞ്,അഖിൽ, സമിതിയംഗം പി.വി.പ്രദീപ്,യംഗ്സ് ക്ലബ് അംഗങ്ങളായ അജിൻ ടോണി, ബലറാം റോയി, അഖിൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.