ആറന്മുള: കോവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ മൃതദേഹം ഡി.വൈ.എഫ്..ഐ പ്രവർത്തകർ സംസ്ക്കരിച്ചു.

വല്ലന തെക്കേ ചരുവിൽ പ്രഭാകരന്റെ മകൻ രാജേഷി(46) ന്റെ മൃതദേഹമാണ് കിടങ്ങന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്കരിച്ചത്. മേഖലാ സെക്രട്ടറി സുധീഷ് ബാബു, ട്രഷറർ എൻ. ടി. സൂരജ്, കെ. ബി. അരുൺ, അഭിരാജ് എന്നിവർ ചേർന്നാണ് സംസ്കാരം നടത്തിയത്.