കോന്നി: കോന്നി, തണ്ണിത്തോട് ഗ്രാമപഞ്ചായത്തുകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കർശനമായി നടപ്പിലാക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നിയുക്ത എം.എൽ.എ കെ.യു.ജനീഷ് കുമാർ അറിയിച്ചു.ഇതിനായി ഇന്ന് രണ്ട് പഞ്ചായത്തിലും പ്രത്യേക യോഗം ചേരും.തണ്ണിത്തോട്ടിൽ രാവിലെ 10.30നും, കോന്നിയിൽ 12 മണിക്കുമാണ് യോഗം .
കഴിഞ്ഞ ഒരാഴ്ചയിലെ കണക്കിൽ കോന്നി നിയോജക മണ്ഡലത്തിൽ ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത് കോന്നി ഗ്രാമപഞ്ചായത്തിലാണ്.298 പേർ.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കോന്നി നിയോജക മണ്ഡലത്തിൽ ഏറ്റവും ഉയർന്നു നിൽക്കുന്നത് തണ്ണിത്തോട് ഗ്രാമപഞ്ചായത്താണ്. 38.4 ശതമാനം ടി.പി.ആർ നിരക്കാണ് ഇവിടെ.
ലോക്ക് ഡൗൺ രണ്ടാഴ്ചയിലേക്ക് അടുക്കുമ്പോഴും കോന്നി, തണ്ണിത്തോട് പഞ്ചായത്തുകളിൽ രോഗാവസ്ഥ ഉയർന്നു നിൽക്കുകയാണ്. കർശനമായ നിയന്ത്രണങ്ങളും നടപടികളും ഈ പഞ്ചായത്തുകളിൽ ആവശ്യമാണ്.