spc
കൂടൽ ജി. വി. എച്ച്. എസ്. എസ് സ്‌കൂളിന്റെ ചുറ്റളവിലുള്ള കൊവിഡ് ബാധിതരും ക്വാറന്റീനിൽ ഉള്ളവരും മറ്റ് രോഗങ്ങൾ മൂലം കഷ്ടത അനുഭവിക്കുന്നവരുമായ 28 കുടുംബങ്ങൾക്ക് തയ്യാറാക്കിയ ഭക്ഷണകിറ്റിന്റെ വിതരണം

കൂടൽ: എസ്. പി. സി. ജില്ലാ നോഡൽ ഓഫീസിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കൊവിഡ് പ്രതിരോധ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കൂടൽ ജി. വി. എച്ച്. എസ്. എസിലെ എസ്. പി. സി. യൂണിറ്റും പയനീയർ കേഡറ്റുകളും പി. റ്റി. എയും ചേർന്ന് 40 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. കൊവിഡ് രോഗികൾക്ക് ചികിത്സാ സഹായവും നൽകി. ഡി. എൻ. ഒ. പ്രദീപ് കുമാർ, എ. ഡി എൻ.ഒ. സുരേഷ് , കൂടൽ എസ്. എച്ച്. ഒ. സജീഷ്, ഡി. ഐ. ഫിറോസ്, പി. റ്റി. എ. പ്രസിഡന്റ് സന്തോഷ് കുമാർ പി. പി., വാർഡ് മെമ്പർ മേഴ്‌സി ജോബി, ബ്ലോക്ക് മെമ്പർ സുജ അനിൽ, സി. പി. ഒമാരായ ഷീനു കെ. എസ്., ഗീതാ ദേവി എന്നിവർ പങ്കെടുത്തു.