ചെങ്ങന്നൂർ : നിലവിലെ സാഹചര്യത്തിൽ വ്യാപാര മേഖല അടച്ചിട്ടിരിക്കുമ്പോൾ ആവിശ്യ സാധനങ്ങൾ അല്ലാത്ത ഉത്പന്നങ്ങൾ വിപണനം നടത്തുന്ന കുത്തക ഭീമൻമാരുടെ വിപണന മാമാങ്കത്തിന് ആറുതിവരുത്തണമെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെയുള്ള സ്ഥാപത്തിന്റ നടപടിക്രമത്തിൽ പ്രതിഷേധിച്ചും നിയമലംഘനം കണക്കിൽ എടുത്തും ദുരന്ത നിയമം ഉപയോഗിച്ച് ഗോഡൗൺ അടച്ചുപൂട്ടണം. അനസ് പൂവാലം പറമ്പിൽ, രഞ്ജിത്ത് ഖാദി, ആനന്ദ് കുമാർ, പ്രേദാസ് ചാരുത, സുധീഷ് വലിയ വീടൻസ് എന്നിവർ സംസാരിച്ചു.