ചെങ്ങന്നൂർ: പുത്തൻകാവ് മെട്രോപോലീത്തൻ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം കൊവിഡ് സേവന പ്രവർത്തങ്ങൾ ആരംഭിച്ചു. മുൻ നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.വി.മിനിമോൾ അദ്ധ്യക്ഷയായി. വാർഡ് കൗൺസിലർ മിനി സജൻ, എൻ.എസ്.എസ് വോളണ്ടിയർമാരായ ആർ.രജ്ഞി, ഹാബേൽ ജോൺ സാബു, ആശ പ്രവർത്തക രമണി വിഷ്ണു എന്നിവർ സംസാരിച്ചു. സേവന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പലചരക്ക്, പച്ചക്കറി കിറ്റുകളുടെ വിതരണം, ബോധവത്ക്കരണ പരിപാടികൾ എന്നിവ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും. വിദ്യാർത്ഥികൾ സമാഹരിച്ച പലചരക്ക് സാധനങ്ങളടങ്ങിയ കിറ്റുകളുടെ വിതരണോദ്ഘാടനം കൗൺസിലർ മിനി സജൻ നിർവഹിച്ചു.