ചെങ്ങന്നൂർ ഐ.റ്റി വകുപ്പിന്റെ പരിധിയിൽ വരുന്ന അക്ഷയ കന്ദ്രങ്ങൾക്ക് സർക്കാർ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും ചെങ്ങന്നൂരിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാർ പ്രവർത്തന അനുമതി നിഷേധിക്കുന്നതായി പരാതി. യാത്രാ പാസ്, രോഗികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവ ലഭ്യമാക്കാൻ സഹായകരമായ സ്ഥാപനം എന്ന നിലക്ക് അക്ഷയ കേന്ദ്രങ്ങൾക്ക് ലോക്ഡൗണിൽ ഇളവ് നൽകിയിരുന്നതാണ്. എന്നാൽ ഇത് സംബന്ധിച്ച ഉത്തരവിലെ വ്യക്തതകുറവ് ചൂണ്ടിക്കാട്ടിയാണ് ചില സ്ഥലങ്ങളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാർ വിലക്ക് ഏർപ്പെടുത്തിയത്. ഇത് മൂലം സാധാരണക്കാരായ ജനങ്ങളാണ് ബുദ്ധിമുട്ട് നേരിടുന്നത്. സർക്കാർ നൽകിയിട്ടുള്ള ഇളവുകളിൽ വ്യക്തത വരുത്തി അക്ഷയ കേന്ദ്രങ്ങൾ തുടർന്നു തുറക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.