ചെങ്ങന്നൂർ : എക്‌സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനകളിൽ ചെങ്ങന്നൂരിൽ നിന്ന് 1150 ലിറ്റർ കോടയും 20 ലിറ്റർ ചാരയവും 2 സെറ്റ് വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ബുധനൂർ പഞ്ചായത്ത് നാലാം വാർഡിലെ വീടിന്റെ അടുക്കളയിൽ നിന്ന് 545 ലിറ്റർ കോടയും 20 ലിറ്റർ ചാരയവും പിടിച്ചെടുത്തു. ചാരായം വാറ്റിക്കൊണ്ടിരുന്ന പുലിയൂർ മാമൂട്ടിൽ കവിരാജ് ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ കേസെടുത്തു. ഇവിടെ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ.പി പ്രമോദിന്റെ നേതൃത്വത്തിലാണ് റെയിഡ് നത്തിയത്.
ചെങ്ങന്നൂർ നഗരസഭയിൽ വാഴാർമംഗലത്തിലെ സ്‌കൂളിന് സമീപം കുറ്റിക്കാട്ടിലുള്ള വാറ്റുകേന്ദ്രത്തൽ നിന്ന് 605 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. അസ്സി.എക്‌സൈസ് ഓഫീസർ എൻ.ശ്രീകണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ പരിശോധന നടത്തിയത്.