bed

പത്തനംതിട്ട : കൊവിഡ് കേസുകൾ ഇനിയും വർദ്ധിച്ചാൽ ജില്ലയിലെ സാഹചര്യം നിയന്ത്രണാതീതമാകാം. ഐ.സി.യു, വെന്റിലേറ്റർ, ഓക്സിജൻ ബെഡുകൾ എന്നിവ തൊണ്ണൂറ് ശതമാനത്തിലധികവും നിറഞ്ഞു.

സി കാറ്റഗറി രോഗികൾ കൂടുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സി കാറ്റഗറി രോഗികളിൽ പലരും വെന്റിലേറ്റർ , ഐ.സി.യു , ഓക്സിജൻ സൗകര്യം ലഭ്യമാക്കേണ്ടവരാണ്. പ്രമേഹം പോലുള്ള രോഗമുള്ളവരിൽ ഇത് അപകടങ്ങൾ വർദ്ധിപ്പിക്കും. രോഗ ലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ചികിത്സ തേടാൻ ശ്രമിക്കാത്തതാണ് രോഗം മൂർച്ഛിക്കാൻ കാരണം. മരണ നിരക്കും വർദ്ധിക്കുകയാണ്. രണ്ട് മുതൽ 15 മരണങ്ങൾ വരെ പ്രതിദിനം ജില്ലയിൽ സംഭവിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും കൊവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവില്ല. ലോക്ക് ഡൗണിന് മുമ്പുള്ള വ്യാപനം തിരിച്ചറിയുന്നത് ഈ സമയത്താണ്.

ഐ.സി.യു ബെഡ്

(സർക്കാർ ആശുപത്രികൾ)

ആകെ : 71

രോഗികൾ ഉള്ളത് : 63

ഒഴിവുള്ളവ : 8

(സ്വകാര്യ ആശുപത്രി)

ആകെ : 159

രോഗികൾ ഉള്ളത് : 128

ഒഴിവുള്ളവ : 31

വെന്റിലേറ്റർ ബെഡ്

(സർക്കാർ ആശുപത്രി)

ആകെ : 73

രോഗികൾ ഉള്ളത് : 32

ഒഴിവുള്ളവ : 41

(സ്വകാര്യ ആശുപത്രി)

ആകെ : 67

രോഗികൾ ഉള്ളത് : 42

ഒഴിവുള്ളവ : 25

ഓക്സിജൻ ബെഡ്

(സർക്കാർ ആശുപത്രി)

ആകെ : 132

രോഗികൾ ഉള്ളത് : 96

ഒഴിവുള്ളവ : 36

(സ്വകാര്യ ആശുപത്രി)

ആകെ : 348

രോഗികൾ ഉള്ളത് : 215

ഒഴിവുള്ളവ : 133

" ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടണം. വൈകുമ്പോഴാണ് സി കാറ്റഗറിയായി മാറുന്നത്. "

ഡോ. എബി സുഷൻ

(എൻ.എച്ച്.എം ഡി.പി.എം)