ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിലെ പുഷ്പാഭിഷേകം ആചാരപരമായ ചടങ്ങുകളോടെ നാളെ നടക്കും.പുഷ്പം എഴുന്നെള്ളിപ്പ്, ഘോഷയാത്ര തുടങ്ങിയവ ഒഴിവാക്കി കളഭാഭിഷേകം മാത്രമായാണ് ചടങ്ങുകൾ. വൈശാഖ മാസത്തോടനുബന്ധിച്ചാണ് ആറന്മുളയിലെ പ്രധാന ആട്ട വിശേഷമായ പുഷ്പാഭിഷേകം നടത്തുന്നത്. തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരി, മേൽശാന്തി കൃഷ്ണകുമാർ എന്നിവർ കാർമ്മികത്വം വഹിക്കും.കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ദേവസം എ.ഒ ഹരിദാസ്, ഉപദേശക സമിതി പ്രസിഡന്റ് എൻ.എസ്.രാജേന്ദ്ര ബാബു,സെക്രട്ടറി കെ.പി.അശോകൻ കരിപ്പാല എന്നിവർ അറിയിച്ചു.