പന്തളം: പന്തളത്ത് കൊവിഡ് രോഗവ്യാപനം കൂടിയതിനാൽ നഗരസഭയിലെ വിവിധ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളുടെ നിയന്ത്രണത്തിൽ ഉൾപ്പെടുത്തി. പന്തളം മുനിസിപ്പാലിറ്റി വാർഡ് രണ്ട് (കരിപ്പൂർ ക്ഷേത്രം മുതൽ പുല്ലാമീത്തിൽ ഭാഗം വരെയും, സർവീസ് സ്റ്റേഷൻഭാഗം മുതൽ പുതുശേരി കോളനിവരെയും ഭാഗങ്ങൾ ) വാർഡ് 28 (മണ്ണിൽ പറമ്പിൽ മുട്ടാർ മണ്ണിൽ മുത്തുണിയിൽ മുതൽ പറപ്പള്ളി കണ്ടത്തിൽ ഭാഗങ്ങൾ വരെ) വാർഡ് 17 (മണ്ണാംകോണം കോളനി മുതൽ മൈലാടുംകുളം കോളനിവരെ ) എന്നി മേഖലങ്ങളിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ ഏർപ്പെടുത്തിയത്. പന്തളം തെക്കേക്കര പഞ്ചായത്ത് വാർഡ് ഒന്ന് പെരുമ്പുളിക്കൽ ലക്ഷം വീട് കോളനി, കുളനട പഞ്ചായത്ത് വാർഡ് നാല് വെട്ടിക്കുന്ന് കോളനി, വാർഡ് അഞ്ച് വട്ടയം കോളനി, വാർഡ് ഒൻപത് കലാവേദി ജംഗ്ക്ഷൻ മുതൽ ഇന്ദിരാനഗർ വരെയും പുതിയ സോണുകൾ ഏർപ്പെടുത്തി.